യു.എസിൽ പലിശ നിരക്ക് ഉയർത്തി, 14 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വർധനവ്

 യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തി. 14 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. പലിശ നിരക്ക് 0.75 ശതമാനം കൂടി ഉയർത്തുന്നുവെന്നാണ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ചെലവ് കടുത്ത സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഈ നീക്കം.

ചോദനം(ഡിമാന്റ്) മന്ദഗതിയിലാക്കാനും വിലക്കയറ്റം മൂലമുള്ള സമ്മർദ്ദം കുറക്കാനും സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടാകുന്ന ദീർഘകാല നാശനഷ്ടങ്ങൾ ഒഴിവാക്കാനും നിരക്ക് വർധനവ് അനിവാര്യമാണെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.

ജപ്പാനും ചൈനയും ഒഴികെയുള്ള രാജ്യങ്ങൾ പണപ്പെരുപ്പ പ്രശ്നങ്ങൾ മറികടക്കാൻ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിലാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ പലിശ നിരക്ക് ഉയർത്തുന്നതിനെ കുറിച്ച് പ്രഖ്യാപിക്കും. ഇന്തോനേഷ്യയും ഫിലി​പ്പീൻസും നിരക്ക് ഉയർത്താനുള്ള നീക്കത്തിലാണ്.

Tags:    
News Summary - US interest rates, inflation battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.