തീരുവയുദ്ധം: ചർച്ച വിജയമെന്ന് യു.എസും ചൈനയും

ലണ്ടൻ: ലോക സമ്പദ്‍വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി തുടരുന്ന തീരുവയുദ്ധം പരിഹരിക്കാൻ ലണ്ടനിൽ നടന്ന ചർച്ച വിജയമെന്ന് യു.എസും ചൈനയും. വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള ചട്ടക്കൂട് ധാരണയായെന്ന് ഇരുരാജ്യങ്ങളുടെയും മുതിർന്ന നേതാക്കൾ പറഞ്ഞു.

ചൊവ്വാഴ്ച ആരംഭിച്ച ചർച്ചയാണ് രണ്ടുദിവസത്തെ സുദീർഘ സംഭാഷണങ്ങൾക്കൊടുവിൽ ധാരണയായത്. യു.എസിനാവശ്യമായ അപൂർവ ലോഹങ്ങൾ ചൈനയും സെമികണ്ടക്റ്റർ ഡിസൈൻ സോഫ്റ്റ്​വെയറും വിമാനങ്ങളുമടക്കം യു.എസും കയറ്റുമതി തുടരുന്നതടക്കം വിഷയങ്ങളാണ് ചർച്ചയായത്.

ചൈനീസ് വിദ്യാർഥികൾക്ക് യു.എസിൽ ഉന്നത പഠനവും ഇതിന്റെ ഭാഗമായി അനുവദിക്കും. കൂടുതൽ വിശദാംശങ്ങൾ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല.

വാണിജ്യ മന്ത്രി വാങ് വെന്റാവോയുടെ നേതൃത്വത്തിൽ ചൈനീസ് സംഘവും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നേതൃത്വത്തിൽ യു.എസ് സംഘവും പ​ങ്കെടുത്തു. 

Tags:    
News Summary - US, China reach agreement to ease export curbs, keep tariff truce alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.