തായ്‍വാൻ: ചൈനയുടെ പുതിയ പതിവുകൾ യു.എസ് അനുവദിച്ചുകൊടുക്കില്ലെന്ന് പെലോസി

വാഷിങ്ടൺ ഡി.സി: തായ്‍വാൻ കടലിടുക്കിൽ പ്രകോപനപരമായ സൈനികാഭ്യാസം നടത്തിയും യുദ്ധവിമാനങ്ങൾ വിന്യസിച്ചും ചൈന നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന പുതിയ പതിവുകളെ അനുവദിച്ചുകൊടുക്കാൻ യു.എസിന് കഴിയില്ലെന്ന് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി. പെലോസിയുടെ തായ്‍വാൻ സന്ദർശനത്തിന് പിന്നാലെ മേഖല സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സന്ദർശനത്തെ ചൈന കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.

തായ്‍വാനെ വളഞ്ഞുകൊണ്ടുള്ള സൈനികാഭ്യാസത്തിന്‍റെ ഒരാഴ്ച നീണ്ട ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ചൈന ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. മേഖലയിൽ തുടർച്ചയായി സൈനിക പട്രോൾ നടത്തുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

നൂറുകണക്കിന് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ആണവ അന്തർവാഹിനികളും ഉൾപ്പെടെ അണിനിരത്തിയാണ് ചൈന സൈനിക പരിശീലനം നടത്തിയത്. തായ്‍വാനിൽ ഇടപെടുന്ന യു.എസിനുള്ള സന്ദേശമായാണ് ഇതിനെ വിലയിരുത്തുന്നത്.

അതേസമയം, ചൈനയെ കുറിച്ച് സംസാരിക്കാനല്ല താൻ തായ്‍വാൻ സന്ദർശിച്ചതെന്ന് നാൻസി പെലോസി പറഞ്ഞു. തായ്‍വാനുമായുള്ള സൗഹൃദത്തിന്‍റെ ഭാഗമായിരുന്നു സന്ദർശനം. തായ്‍വാനെ ഒറ്റപ്പെടുത്താൻ ചൈനക്കാവില്ലെന്നും പെലോസി പറഞ്ഞു.

താ​യ്‍വാ​ൻ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​മാ​ണെ​ന്ന് അവകാശപ്പെടുന്ന ചൈ​ന​യെ ഏറെ പ്രകോപിപ്പിച്ചിരിക്കുകയാണ് നാൻസി പെലോസിയുടെ സന്ദർശനം. സന്ദർശനത്തിന് പിന്നാലെ നാ​ൻ​സി പെ​ലോ​സി​ക്കും കു​ടും​ബ​ത്തി​നും ചൈ​ന ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തിയിരുന്നു. കാ​ൽ നൂ​റ്റാ​ണ്ടി​നി​ടെ, താ​യ്‍വാ​നി​ലെ​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന യു.​എ​സ് പ്ര​തി​നി​ധി​യാ​ണ് പെ​ലോ​സി.

Tags:    
News Summary - US cannot allow China’s ‘new normal’ over Taiwan, says Nancy Pelosi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.