ആദ്യ യു.എസ് പ്രസിഡന്റ് ജോർജ് വാഷിങ്ടണിന്റെ പ്രതിമയിൽ ഇസ്രായേൽ വിരുദ്ധ

വിദ്യാർഥി പ്രക്ഷോഭകർ ഫലസ്തീൻ പതാകയും കഫിയ്യയും അണിയിച്ചപ്പോൾ

ആളിപ്പടർന്ന് യു.എസ് കാമ്പസ് പ്രക്ഷോഭം; നവയൗവനം നീതിക്കൊപ്പം

പാരിസ്: ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്. ഫ്രാ​ൻ​സി​ലെ പാ​രി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ​പൊ​ളി​റ്റി​ക്ക​ൽ സ്റ്റ​ഡീ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ൻ പ​താ​ക​യും ക​ഫി​യ്യ​യും അ​ണി​ഞ്ഞ് പ്ര​ക​ട​നം ന​ട​ത്തി. പാ​രി​സി​ലെ സോ​ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി. സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ടം വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു.

അ​ക്കാ​ദ​മി ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ത്തെ അ​പ​ല​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. ആ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. സി​ഡ്നി സ​ർ​വ​ക​ലാ​ശാ​ല, മെ​ൽ​ബ​ൺ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ര്യ​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഇ​റ്റ​ലി​യി​ലെ സാ​പി​യ​ൻ​സ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി.

ഇം​ഗ്ല​ണ്ടി​ലെ വാ​ർ​വി​ക് സ​ർ​വ​ക​ലാ​ശാ​ല, ലെ​സ്റ്റ​ർ, കോ​വെ​ൻ​ട്രി സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച ഫ​ല​സ്തീ​ൻ പ​താ​ക​യേ​ന്തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം ബ്രി​ട്ട​നി​ലെ ലീ​ഡ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കെ​ട്ടി​ടം ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഇ​സ്രാ​യേ​ലി​ന് ഭ​ര​ണ​കൂ​ടം ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ലാ​ണ് യു​വ​ത​ല​മു​റ ഇ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​ത്.

കൊ​ളം​ബി​യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഏപ്രിൽ 22ന് 70 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് കാ​മ്പ​സി​ന് പു​റ​ത്ത് ഉ​യ​ർ​ത്തി​യ ത​മ്പു​ക​ളി​ൽ തു​ട​ക്ക​മി​ട്ട പ്ര​ക്ഷോ​ഭ​മാ​ണ് അ​തി​വേ​ഗം പ​ട​ർ​ന്നു​ക​യ​റു​ന്ന​ത്. പൊ​ലീ​സ് ന​ട​പ​ടി​ക​ളുമാ​യി അ​ധി​കൃ​ത​ർ ഇ​വ അ​ടി​ച്ച​മ​ർ​ത്താ​ൻ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും 100ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളാ​ൽ ക​ലു​ഷി​ത​മാ​ണ്.

പ​ല​യി​ട​ങ്ങ​ളി​ലും പ​ഠ​നം ഓ​ൺ​ലൈ​നാ​ക്കി​. ചി​ല​യി​ട​ങ്ങ​ളി​ൽ ബി​രു​ദ​ദാ​ന പ​രി​പാ​ടി​ക​ള​ട​ക്കം നീ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്. ഫ​ല​സ്തീ​ൻ പ​താ​ക​യും ഫ​ല​സ്തീ​ൻ ദേ​ശീ​യ​ത​യു​ടെ പ്ര​തീ​ക​മാ​യ ക​ഫി​യ്യ​യും (ക​റു​പ്പും വെ​ളു​പ്പും നി​റ​ത്തി​ലു​ള്ള മൂ​ടു​പ​ടം) അ​ണി​ഞ്ഞെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​ഫ​സ​ർ​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും രം​ഗ​ത്തു​ണ്ട്.

വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ജോ​ർ​ജ്ടൗ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തെ ജോ​ർ​ജ് വാ​ഷി​ങ്ട​ൺ വാ​ഴ്സി​റ്റി​യി​ലേ​ക്ക് മാർച്ച് നടത്തി. ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിങ്ടണിന്റെ പ്രതിമയിൽ പ്രക്ഷോഭകർ ഫലസ്തീൻ പതാക അണിയിച്ചു.

വിദ്യാർഥികളുടെ ആവശ്യം

വംശഹത്യയും കോളനിവത്കരണവും നടത്തുന്ന ഇസ്രായേലുമായും അവിടുത്തെ അക്കാദമിക സംവിധാനങ്ങളുമായും സർവകലാശാലകൾ ഒരു സഹകരണവും നടത്തരുത്. സംയുക്ത പരിപാടികളും പദ്ധതികളും ഉപേക്ഷിക്കണം. ഗസ്സയിലെ വംശഹത്യയെ അപലപിക്കാൻ സർവകലാശാലകളുടെ തലപ്പത്തുള്ളവർ തയാറാകണം.

ഭരണകൂടം ഇസ്രായേലിന് നൽകുന്ന പിന്തുണക്കെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾ തടയരുത്. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനോ സസ്​പെൻഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാനോ പാടില്ല.

‘‘സത്യത്തിൽ ഞാൻ കരഞ്ഞുപോയി’’

നാല് പ​തി​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന ഞാ​ൻ 28 വ​ർ​ഷം അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ലാ​ണ് ഇ​ട​പ​ഴ​കി​യി​ട്ടു​ള്ള​ത്. ഒ​രു സ​യ​ണി​സ്റ്റ് വി​രു​ദ്ധ ആ​ഖ്യാ​നം മു​ന്നോ​ട്ടു​വെ​ക്കു​ക എ​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി ത​ന്നെ​യാ​യി​രു​ന്നു.

സാമി അൽ അരിയാൻ 

എ​ന്നാ​ലി​പ്പോ​ൾ അ​മേ​രി​ക്ക​യി​ല​ങ്ങോ​ള​മു​ള്ള കാ​മ്പ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ധൈ​ര്യ​വും മാ​ന​വി​ക​ത​യും ക്രി​യാ​ത്മ​ക​ത​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വും കാ​ണു​മ്പോ​ൾ അ​ഭി​മാ​നം തോ​ന്നു​ന്നു. മു​മ്പെ​ങ്ങും കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത വി​ധ​ത്തി​ലെ കാ​ര്യ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന​ത്. യു.​എ​സ് സ​മൂ​ഹ​ത്തി​നു മേ​ലു​ള്ള സ​യ​ണി​സ്റ്റ് പി​ടി​മു​റു​ക്കം ക്ഷ​യി​ക്കു​ക​യാ​ണ്- സാമി അൽ അരിയാൻ (വേട്ടയാടപ്പെട്ട പ്രഫസർ)

പ്രതിഷേധം നടക്കുന്ന യു.എസ് സർവകലാശാല കാമ്പസുകൾ

⊿ അർകാറ്റ (സ്റ്റേറ്റ് പോളിടെക്നിക് സർവകലാശാല)

⊿ സാൻ ഫ്രാൻസിസ്കോ (യു.സി ബെർകിലി സർവകലാശാല)

⊿ ആൽബുക്കർക് (ന്യൂ മെക്സിക്കോ സർവകലാശാല)

⊿ ഡാളസ് (ടെക്സസ് സർവകലാശാല)

⊿ ആർലിങ്ടൺ (ആർലിങ്ടൺ സർവകലാശാല)

⊿ ഓസ്റ്റിൻ (ടെക്സസ് സർവകലാശാല)

⊿ സാൻ അന്റോണിയോ (ടെക്സസ് സർവകലാശാല)

⊿ ഹ്യൂസ്റ്റൻ (റൈസ് സർവകലാശാല)

⊿ സെന്റ് ലൂയിസ് (വാഷിങ്ടൺ സർവകലാശാല)

⊿ നാഷവിലെ-ഡേവിഡ്സൺ (വാണ്ടർബിൽറ്റ്)

⊿ അറ്റ്ലാന്റ (ഇമോറി സർവകലാശാല)

⊿ ചാർലോറ്റി, നോർത്ത് കാരലീന (യു.എൻ.സി ചാർലോറ്റി)

⊿ മിനിയപോളിസ് (മിനിസോട സർവകലാശാല)

⊿ ബ്ലൂമിങ്ടൺ (ഇൻഡ്യാന സർവകലാശാല, ബ്ലൂമിങ്ടൺ)

⊿ കുക്ക് കൗണ്ടി (നോർത്ത് വെസ്റ്റേൺ സർവകലാശാല)

⊿ ചാപ്പൽ ഹിൽ (യു.എൻ.സി ചാപ്പൽ ഹിൽ)

⊿ കൊളംബസ് (ഒഹായോ സ്റ്റേറ്റ് സർവകലാശാല)

⊿ വാഷിങ്ടൺ (അമേരിക്കൻ സർവകലാശാല)

⊿ ജോർജ്ടൗൺ (ജോർജ് വാഷിങ്ടൺ സർവകലാശാല)

⊿ ബാൾട്ടിമോർ, മേരിലാൻഡ് (യു.എം.ബി.സി)

⊿ പിറ്റ്സ്ബർഗ് (പിറ്റ്സ്ബർഗ് സർവകലാശാല)

⊿ ആൻ ആർബർ (മിഷിഗൺ സർവകലാശാല)

⊿ ഈസ്റ്റ് ലാൻസിങ് (മിഷിഗൺ ലാൻസിങ് കാമ്പസ്)

⊿ ഫിലഡെൽഫിയ (പെൻസൽവേനിയ സർവകലാശാല)

⊿ പ്രിൻസ്ടൗൺ (പ്രിൻസ്ടൗൺ സർവകലാശാല)

⊿ ന്യൂയോർക് (ദി ന്യൂ സ്കൂൾ)

⊿ കൊളംബിയ സർവകലാശാല

⊿ ന്യൂയോർക് സർവകലാശാല

⊿ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

സിറ്റി കോളജ് ഓഫ് ന്യൂയോർക്

⊿ ഹാർട്ട്ഫോഡ് (യേൽ സർവകലാശാല)

⊿ പ്രൊവിഡൻസ് (ബ്രൗൺ സർവകലാശാല)

⊿ ബോസ്റ്റൺ (ടഫ്റ്റ്സ് സർവകലാശാല)

⊿ എമേഴ്സൻ കോളജ്

⊿ ബോസ്റ്റൺ സർവകലാശാല

⊿ ഹാർവാഡ് സർവകലാശാല

⊿ എം.ഐ.ടി

Tags:    
News Summary - US campus protests erupt- New youth with justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.