യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഷോൺ കിങ്ങും ഭാര്യയും ഇസ്‍ലാം സ്വീകരിച്ചു

വാഷിങ്ടൺ: യു.എസ്.എയിലെ പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഷോൺ കിങ്ങും ഭാര്യ ഡോ. റായ് കിങ്ങും ഇസ്‍ലാം മതം സ്വീകരിച്ചു. മുസ്‍ലിം പണ്ഡിതനും ആക്ടിവിസ്റ്റുമായ ഡോ. ഒമർ സുലൈമാന്റെ സാന്നിധ്യത്തിലായിരുന്നു ഇസ്‍ലാം ആശ്ലേഷം. ​സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്ന വിഡിയോയിൽ ഫലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായ കഫിയ്യ ധരിച്ചാണ് 44കാരനായ ഷോൺ കിങ് പ്രത്യക്ഷപ്പെടുന്നത്.

അമേരിക്കയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളാണ് ഷോൺ കിങ്. ഇൻസ്​റ്റഗ്രാമിൽ 60 ലക്ഷത്തിലേറെ ഫോളോവർമാർ ഉള്ള ഷോൺ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും സജീവ സാന്നിധ്യമാണ്.


ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ ഡിസംബർ 25ന് ‘മെറ്റ’ അദ്ദേഹത്തിന്റെ അക്കൗണ്ട് പൂട്ടിയിരുന്നു. 

Tags:    
News Summary - US activist and author Shaun King and his wife have embraced Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.