റോഹിങ്ക്യകളെ സ്വീകരിക്കാൻ ബംഗ്ലാദേശിന്​ ബാധ്യതയില്ല –ധനമന്ത്രി

ധാക്ക: അന്തമാൻ നദിയിൽ ഒറ്റപ്പെട്ടുപോയ 81 റോഹിങ്ക്യൻ മുസ്​ലിംകൾക്ക്​ അഭയം നൽകാൻ ബംഗ്ലാദേശിന്​ ഒരു ബാധ്യതയുമില്ലെന്ന്​ ധനമന്ത്രി എ.കെ. അബ്​ദുൽ മേമൻ. ഇന്ത്യൻ തീരദേശ​േസനയാണ്​ ഇവരെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്.​ ഇവർക്ക്​ വെള്ളവും ഭക്ഷണവും നൽകിയതിനുശേഷം ബംഗ്ലാദേശിലേക്ക്​ അയക്കാൻ നടപടിയാരംഭിക്കുകയും ചെയ്​തു. ഇതു​ ശ്രദ്ധയിൽ പെടുത്തിയ

പ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. റോഹിങ്ക്യൻ അഭയാർഥികൾ മ്യാന്മർ പൗരന്മാരാണ്​. അവർ ബംഗ്ലാദേശികളല്ല, അതിനാൽ അവരെ സ്വീകരിക്കേണ്ട ഒരു ബാധ്യതയും ഞങ്ങൾക്കില്ല. ബംഗ്ലാദേശി​െൻറ നാവികാതിർത്തിയിൽനിന്ന്​ 1700 കി.മീ അകലെയായാണ്​ റോഹിങ്ക്യകളെ കണ്ടെത്തിയത്​. ഇന്ത്യയിൽനിന്ന്​ 147 കിലോമീറ്റർ അകലെയായാണവരെ കണ്ടെത്തിയത്​. മ്യാന്മറിൽനിന്ന്​ 324 കിലോമീറ്ററും. മറ്റുരാജ്യങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം റോയി​ട്ടേഴ്​സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Rohingya Refugees, Bangladesh,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.