മഹ്മൂദ് അബ്ബാസ്

യു.എൻ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിന് ഫലസ്തീൻ പ്രസിഡന്റിന് യു.എസ് വിലക്ക്; തീരുമാനത്തിനെതിരെ 145 രാജ്യങ്ങൾ

വാഷിങ്ടൺ: യു.എൻ പൊതുസമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് യു.എസ് വിലക്ക്. സമ്മേളനത്തിൽ വിഡിയോ കോളിലൂടെ അദ്ദേഹം സംസാരിക്കും. അടുത്തയാഴ്ച നടക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ നിന്നാണ് മഹ്മൂദ് അബ്ബാസ് ഉൾപ്പടെയുള്ള 80 ഫലസ്തീൻ അതോറിറ്റി നേതാക്കളെ യു.എസ് വിലക്കിയത്.

യു.എസ് തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. 140 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യു.എസും ഇസ്രായേലും ഉൾപ്പടെ അഞ്ച് രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. നേരത്തെ റെക്കോഡ് ചെയ്ത വിഡിയോ യു.എന്നിൽ സമർപ്പിക്കാനോ വിഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനുള്ള അനുമതിയോ പ്രമേയം ഫലസ്തീന് നൽകുന്നുണ്ട്.

നിരവധി പാശ്ചാത്യരാജ്യങ്ങൾ സമ്മേളനത്തിന് മുമ്പായി ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. യു.കെ ഇന്ന് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് അബ്ബാസ് ഉൾപ്പടെയുള്ള ഫലസ്തീനിയൻ നേതാക്കളെ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിൽ നിന്ന് തടയുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. യു.എസ് തീരുമാനം 1947ലെ യു.എൻ കരാറിന്റെ ലംഘനമാണെന്ന് വിമർശനം ഉയർന്നുവെങ്കിലും ഇത് അംഗീകരിക്കാൻ അവർ തയാറായിട്ടില്ല.

1947ലെ കരാർ പ്രകാരം യു.​എൻ പൊതുസഭയിൽ പ​ങ്കെടുക്കാനായി വിദേശപ്രതിനിധികൾക്ക് യു.എസ് വിസ അനുവദിക്കണം. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് വിമർശനം. സുരക്ഷാ, വിദേശനയം എന്നീ കാരണങ്ങൾ മൂലമാണ് ഫലസ്തീൻ അധികൃതർക്ക് വിസ​നിഷേധിച്ചതെന്നാണ് യു.എസ് നൽകുന്ന വിശദീകരണം.

Tags:    
News Summary - UN to let Abbas speak via video after US barred him from attending General Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.