കിയവിൽ സ്ഫോടനങ്ങൾ; ഡ്രോൺ ആക്രമണം

കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഷെവ്ചെങ്കിസ്കി ജില്ലയിലാണ് സ്ഫോടനമുണ്ടായതെന്ന് കിയവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ഡ്രോൺ ആക്രമണമാണുണ്ടായതെന്നും തീപ്പിടിച്ച കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും മേയർ അറിയിച്ചു.

പുലർച്ചെ 6.35നും 6.45നും രണ്ട് സ്ഫോടനങ്ങൾ നടന്നതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരുന്നു.

അതേസമയം, ഡൊണെറ്റ്സിലെ ഭരണകേന്ദ്രത്തിന് നേരെ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു ഇത്. കെട്ടിടത്തിനും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.

യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള വിഫല ശ്രമം റഷ്യൻ സൈന്യം തുടരുകയാണ്. ഇതിന്‍റെ ഭാഗമായി സ്ഫോടനങ്ങൾ മിക്ക ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യുക്രെയ്ന്‍റെ പ്രദേശങ്ങൾ റഷ്യ ഏകപക്ഷീയമായി തങ്ങളുടെ രാജ്യത്തോട് ചേർത്തതിന് പിന്നാലെ മേഖലയിൽ സംഘർഷം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്. റഷ്യൻ നടപടിക്ക് പിന്നാലെ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള നടപടികൾ യുക്രെയ്നും സജീവമാക്കി. 

Tags:    
News Summary - Ukrainian presidency says Kyiv attacked by drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.