മോസ്കോ: റഷ്യയുടെ എണ്ണ ശുദ്ധീകരണശാല വീണ്ടും ആക്രമിച്ചതായി യുക്രെയ്ന്‍. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് റഷ്യൻ എണ്ണ ശുദ്ധീകരണശാലക്കുനേരെ യുക്രെയ്ന്‍ ഡ്രോണുകൾ ആക്രമണം നടത്തുന്നത്.
കിഴക്കൻ യുക്രെയ്നിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള റഷ്യൻ പട്ടണമായ ക്സ്റ്റോവോയിലാണ് ആക്രമണമുണ്ടായത്. മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതായി റഷ്യയുടെ പ്രാദേശിക ഗവർണർ ഗ്ലെബ് നികിറ്റിൻ സ്ഥിരീകരിച്ചു. ആളപായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ നടന്നു. ഇതിൽ ഒരു അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. യുക്രെയ്ന്‍റെ നൂറിലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.