യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക, ആയിരങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ ഡാം തകർത്തത് യുക്രെയ്നാണെന്ന് റഷ്യയും തിരിച്ചടിച്ചു.

ഡാം തകരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളം ഇരച്ചുപാഞ്ഞ് പുറത്തേക്ക് ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള ഡാം നിപ്രോ നദിക്കു കുറുകെ 1956ലാണ് നിർമിച്ചത്.

ഡാം തകർന്നതോടെ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയാണ്. വരുന്ന അഞ്ച് മണിക്കൂറിനുള്ളിൽ ജനവാസമേഖലകൾ മുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽനിന്ന് പതിനാറായിരം പേരെ ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.

അണക്കെട്ട് നശിപ്പിച്ചതിലൂടെ റഷ്യ പതിറ്റാണ്ടുകൾക്കുള്ളിൽ യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക ദുരന്തം വരുത്തിവെക്കുകയും ആയിരക്കണക്കിന് സാധാരണക്കാരെ അപകടത്തിലാക്കിയതായും ഉക്രേനിയൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ആരോപിച്ചു. 


Tags:    
News Summary - Ukrainian dam collapse ‘no immediate risk’ to Zaporizhzhia nuclear plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.