യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയിട്ട് 31 ദിവസങ്ങൾ പിന്നിട്ടു. യുദ്ധം അവസാനിക്കുന്നതിനുള്ള അടയാളങ്ങളൊന്നും കാണാനില്ല. അതേസമയം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുക്രെയ്ൻ. യുക്രെയ്നിലെ റഷ്യൻ ആക്രമണം തുടരുമ്പോൾ, മെയ് ഒമ്പതിനകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയൻ സൈന്യം അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടതായി യുക്രെയ്നിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിൽ നിന്നുള്ള രഹസ്യാന്വേഷണ സ്രോതസുകളെ ഉദ്ധരിച്ച് കിയവ് ഇൻഡിപെൻഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാസി ജര്‍മനിക്കെതിരായ വിജയദിനമാണ് മെയ് ഒമ്പത്. അതുകൊണ്ടാണ് ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മോസ്കോ തങ്ങളുടെ ലക്ഷക്കണക്കിന് പൗരന്‍മാരെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോയെന്ന് യുക്രെയ്ന്‍ ആരോപിച്ചു. അവരിൽ ചിലരെ ബന്ദികളാക്കി കിയവിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉദ്ദേശ്യമെന്നും യുക്രെയ്ന്‍ ചൂണ്ടിക്കാട്ടി. 84,000 കുട്ടികൾ ഉൾപ്പെടെ 402,000 പേരെ നിര്‍ബന്ധമായി റഷ്യ പിടിച്ചുകൊണ്ടുപോയെന്ന് യുക്രെയ്ന്‍ ഓംബുഡ്‌സ്‌പേഴ്‌സൺ ല്യൂഡ്‌മൈല ഡെനിസോവ പറഞ്ഞു. എന്നാല്‍ റഷ്യയും സമാനമായ കണക്കുകള്‍ നിരത്തിയെങ്കിലും ഇവരെല്ലാം തങ്ങളുടെ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.