ദക്ഷിണ കൊറിയയിൽ ഗൂഗ്ൾ മാപ് ലഭ്യമാക്കാൻ ധാരണ

സോ​ൾ: രാ​ജ്യ​ത്ത് ഗൂ​ഗ്ൾ മാ​പ് അ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ദക്ഷിണ ​കൊ​റി​യ​ൻ സ​ർ​ക്കാ​ർ - ഗൂ​ഗ്ൾ ധാ​ര​ണ. ഇ​തി​നാ​യി രാ​ജ്യ​ത്തി​​ന്റെ വി​ശ​ദ മാ​പി​ങ് ഡേ​റ്റ വി​ദേ​ശ സെ​ർ​വ​റു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഗൂ​ഗ്ളി​ന് അ​നു​മ​തി ന​ൽ​കി. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്വ​കാ​ര്യ വി​ദ​ഗ്ധ​രു​ടെ​യും വി​ശ​ദ​മാ​യ അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മാ​ണ്, നാ​വി​ഗേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ​ഡേ​റ്റ കൈ​മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത് ഗൂ​ഗ്ൾ മാ​പ് സേ​വ​നം ത​ട​സ്സ​പ്പെ​ടു​ന്ന​ത് വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​രാ​തി​ക്ക് ഇ​ട​വ​രു​ത്തി​യി​രു​ന്നു.

Tags:    
News Summary - South Korea set to finally get a fully functioning Google Maps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.