യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന നടൻ പാഷ ലീ റഷ്യൻ ആക്രമണത്തിൽ ​കൊല്ലപ്പെട്ടു

റഷ്യക്കെതിരായ പ്രതിരോധത്തിനായി യുക്രെയ്ൻ സൈന്യത്തിൽ ചേർന്ന സിനിമാ നടൻ പാഷ ലീ (33) ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. രൂക്ഷയുദ്ധം നടക്കുന്ന ഇർപിൻ നഗരത്തിലാണു ലീ നിലയുറപ്പിച്ചത്. യുദ്ധം തുടങ്ങിയതോടെ ഒട്ടേറെ പേർ യുക്രെയ്ൻ ടെറിട്ടോറിയൽ ആർമിയിൽ ചേർന്നിരുന്നു.

മീറ്റിങ് ഓഫ് ക്ലാസ്മേറ്റ്സ്, ഫ്ലൈറ്റ് റൂൾസ്, സെൽഫി പാർട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യുക്രെയ്നിലെ ഒഡേസ ചലച്ചിത്രോത്സവത്തിലാണ് പാഷ ലീയുടെ മരണവാർത്ത പുറത്തുവിട്ടത്. ലീ അടക്കം നിരവധി പ്രമുഖർ യുദ്ധ സജ്ജരായി സൈന്യത്തിൽ ചേർന്നിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ വിദ്യാർഥി യുക്രെയ്ൻ സേനയിൽ ചേർന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Tags:    
News Summary - Ukrainian actor and TV host Pasha Lee killed by Russian shelling at age 33: reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.