Posted On
date_range Updated On
date_range കറൻസിയുമായി പോയ ബൊളീവിയൻ സൈനിക വിമാനം ദേശീയ പാതയിൽ തകർന്ന് വീണ് 15 പേർക്ക് ദാരുണാന്ത്യം
ലാപാസ്: സെൻട്രല്‍ ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന ബൊളീവിയൻ വിമാനം ദേശീയ പാതയിൽ തകർന്ന് വീണ് 15 പേർ മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. ഹെർക്കുലസ് സി-30 എന്ന വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.
പുതുതായി അടിച്ച ബൊളീവിയൻ കറൻസികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.