കൊല്ലപ്പെട്ട ഉടമയുടെ അടുത്തുനിന്നും മാറാതെ വളർത്തുനായ; യുക്രെയ്നിൽ കണ്ണീർ കാഴ്ചകൾ ഒടുങ്ങുന്നില്ല

യുദ്ധവും അധിനിവേശവും തകർത്തു തരിപ്പണമാക്കിയ യുക്രെയ്നിൽനിന്ന് ഓരോ ദിനവും സങ്കടപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കൂട്ട കുഴിമാടങ്ങളിൽ മൃതദേഹം സംസ്കരിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം ലോകത്തെ നടുക്കിയിരുന്നു. രാജ്യ തലസ്ഥാനമായ കിയവിൽനിന്നുള്ള ഒരു ചിത്രമാണ് ​ഇപ്പോൾ ലോകത്തെ നൊമ്പരപ്പെടുത്തുന്നത്.

'നെക്സ്റ്റ' ടി.വിയാണ് അവരുടെ ട്വിറ്റർ പേജിൽ ഉടമയുടെ മൃതദേഹത്തിന് സമീപമിരിക്കുന്ന നായയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്ൻ ആക്രമിക്കുന്നത്. അന്നുമുതൽ രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്തുകയും ചെയ്തു. യുദ്ധത്തിൽ ആയിരക്കണക്കിന് സിവിലിയന്മാർക്കും സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു. നാല് ദശലക്ഷം ആളുകൾ പലായനം ചെയ്യപ്പെട്ടതായാണ് കണക്കുകൾ.


തലസ്ഥാനമായ കിയവിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുമെന്നും യുക്രെയ്നിന്റെ കിഴക്കൻ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റഷ്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കിയവിനു ചുറ്റുമുള്ള റഷ്യൻ സൈന്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പുനഃസ്ഥാപിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. യുക്രെയ്നിലെ ബുച്ചയിൽ, നിരവധി മൃതദേഹങ്ങൾ നഗരത്തിന് ചുറ്റും ചിതറിക്കിടക്കുകയാണ്. 

Tags:    
News Summary - Ukraine's Hachiko: Dog refuses to leave side of owner's body in Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.