വൊളോദിമിർ സെലൻസ്കി
കിയവ്: മക്കളെ യുക്രെയ്നിലേക്ക് അയക്കുന്നത് തടയണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി റഷ്യൻ സൈനികരുടെ അമ്മമാരോട് അഭ്യർഥിച്ചു. ടെലിഗ്രാമിൽ പങ്കിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് യുക്രെയ്ൻ പ്രസിഡന്‍റ് ഈ ആവശ്യമുന്നയിച്ചത്.
"നിങ്ങളുടെ മകനെ യുക്രെയ്‍നെതിരായ യുദ്ധത്തിനയക്കുമെന്ന സൂചന ലഭിച്ചാൽ മകന്‍റെ ജീവന് വേണ്ടി ആ നീക്കത്തെ തടയാൻ ശ്രമിക്കുക"- സെലൻസ്കി പറഞ്ഞു. യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും പ്രതിരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ സൈനികർ മാത്രമാണ് യുക്രെയ്നിൽ യുദ്ധം ചെയ്യുന്നതെന്ന് മോസ്കോ മുമ്പ് അവകാശപ്പെട്ടിരുന്നെങ്കിലും നിർബന്ധമായി ചിലരെ സൈന്യത്തിൽ ചേർത്തതായി റഷ്യൻ സേന പിന്നീട് അംഗീകരിച്ചിരുന്നു. ഇവരിൽ നിരവധി പേരെ തടവിലാണെന്ന് റഷ്യൻ സേന പിന്നീട് അറിയിച്ചു. യുക്രെയ്നിലേക്കയക്കപ്പെട്ട മക്കളെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ലെന്ന പരാതി ഉന്നയിച്ച് നിരവധി അമ്മമാരുടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയതോടെയാണ് റഷ്യ ഈ വിവരം അറിയിച്ചത്.
കിയവിൽ നിന്ന് പിടിയിലായ റഷ്യൻ സൈനികരുടെ അമ്മമാർ അവരുടെ മക്കളെ വന്ന് കൊണ്ടു പോകണമെന്ന് സൈനികരുടെ ഫോൺ നമ്പറുൾപ്പടെയുള്ള പ്രസിദ്ധീകരിച്ച് യുക്രെയ്ൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.