രാജ്യം പുനർനിർമ്മിക്കുന്നതിന് യുക്രെയ്ന് 750 ബില്യൺ ഡോളർ ആവശ്യമാണെന്ന് സെലൻസ്കി

കിയവ്: യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമ്മിക്കുന്നതിനായി 750 ബില്യൺ ഡോളർ ചിലവാകുമെന്ന് യുക്രെയ്ൻ. യുക്രെയ്നെ പുനർനിർമ്മിക്കുക എന്നത് ജനാധിപത്യ ലോകത്തിന്‍റെ കടമയാണെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിൽ നടന്ന യുക്രെയ്ൻ റിക്കവറി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 24ന് യുക്രയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുണ്ടായ നാശനഷ്ടങ്ങളും രാജ്യത്തിന്‍റെ ആവശ്യങ്ങളും യോഗത്തിൽ സെലൻസ്കിയും മറ്റ് മന്ത്രിമാരും വിവരിച്ചു.

യുക്രെയ്ന്‍റെ പുനർനിർമ്മാണം ഒരു രാജ്യത്തിന്റെ മാത്രം ചുമതലയല്ല. ഇത് മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും പൊതുവായ കടമയാണെന്ന് സെലൻസ്കി പറഞ്ഞു. രാജ്യത്തിന്‍റെ പുനർനിർമ്മാണം ആഗോള സമാധാനത്തിന്‍റെ പിന്തുണക്കുള്ള ഏറ്റവും വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പുനർനിർമ്മിക്കുന്നതിനായി 750 ബില്യൺ ഡോളർ ആവശ്യമാണെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ സമ്മേളനത്തിൽ പറഞ്ഞു. 'റഷ്യയാണ് ഈ രക്തരൂക്ഷിതമായ യുദ്ധം അഴിച്ചുവിട്ടത്. അവർ യുക്രെയ്ന്‍റെ വൻ നാശത്തിന് കാരണമായി. അതിനാൽ യുദ്ധത്തിന്‍റെ ഉത്തരവാദികളായ റഷ്യയുടെ സ്വത്തുക്കളായിരിക്കണം വീണ്ടെടുക്കലിന്‍റെ ആദ്യ ഉറവിടമെന്ന് ഞാൻ വിശ്വസിക്കുന്നു'- ഡെനിസ് ഷ്മിഹാൽ പറഞ്ഞു.

Tags:    
News Summary - Zelensky Says Ukraine Needs $750 Billion To Rebuild Country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.