കിയവ്: എളുപ്പത്തിൽ യുക്രെയ്ൻ പിടിച്ചെടുക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന തരത്തിലാണ് യുക്രെയ്ൻ സൈന്യം ആക്രമണത്തെ ചെറുത്തുനിൽക്കുന്നത്. റഷ്യൻ സൈന്യത്തിന് വലിയ നാശനഷ്ടമുണ്ടായതായി അധിനിവേശത്തിന്‍റെ തുടക്കംമുതൽ യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ, റഷ്യ ഇതൊന്നും അംഗീകരിച്ചിട്ടില്ല.
അധിനിവേശം ഏഴാംദിവസത്തിലേക്ക് കടന്നപ്പോൾ ഇതുവരെ 5,840 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെടുന്നു. കൂടാതെ, റഷ്യയുടെ 30 യുദ്ധവിമാനങ്ങളും 31 ഹെലികോപ്ടറുകളും തകർത്തു. 211ലധികം ടാങ്കുകൾ, 862 സായുധ പെട്രോൾ വാഹനങ്ങൾ, 85 പീരങ്കി സംവിധാനങ്ങൾ, ഒമ്പത് വിമാന വേധ മിസൈൽ സംവിധാനങ്ങൾ, 60 പെട്രോൾ ടാങ്കുകൾ, 355 വാഹനങ്ങൾ എന്നിവ തകർത്തതായും 40 റോക്കറ്റ് ലോഞ്ചറുകൾ പിടിച്ചെടുത്തതായും യുക്രെയ്ൻ അവകാശപ്പെടുന്നു.
യുക്രെയ്ൻ തിരിച്ചടിൽ റഷ്യക്ക് കനത്ത നഷ്ടം സംഭവിച്ചതായി യു.കെ പ്രതിരോധ മന്ത്രാലയവും അറിയിച്ചിരുന്നു. യുക്രെയ്നിലെ പ്രധാന നഗരങ്ങളിലേക്ക് കടന്നുകയറുന്ന റഷ്യൻ സേന വലിയ വെല്ലുവിളി നേരിടുകയാണെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ബെനൻ വല്ലാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.