ബ്രിട്ടീഷ്​ എം.പിയുടെ കൊലപാതകം: പ്രതിക്ക്​ ​​െഎ.എസ്​ ബന്ധമെന്ന്​ പ്രോസിക്യൂട്ടർ

ലണ്ടൻ: ബ്രിട്ടീഷ്​ എം.പി ഡേവിഡ്​ അമെസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റിലായ അലി ഹർബി അലിക്ക്​ ഐ.എസ്​ ബന്ധമെന്ന്​ പ്രോസിക്യൂട്ടർ ജെയിംസ്​ കേബിൾ​. എം.പിയെ കൊലപ്പെടുത്താൻ ഏതാനും വർഷം മു​േമ്പ ഹർബി ആസൂത്രണം നടത്തിയതായും വെസ്​റ്റ്​മിൻസ്​റ്റർ കോടതിയിൽ നടന്ന ഹിയറിങ്ങിനിടെ പ്രോസിക്യൂട്ടർ അറിയിച്ചു.

സ്വന്തം നിലക്കാണ്​ അലി ഐ.എസിൽ ആകൃഷ്​ടനായത്​. 25 കാരനായ ഹർബിക്കെതിരെ ഭീകരക്കുറ്റം ചുമത്തിയാണ്​ ബ്രിട്ടീഷ്​ പൊലീസ്​ കേസെടുത്തത്​. സംഭവം ഭീകരാക്രമണമാണെന്ന്​ പൊലീസ്​ നേരത്തേ അറിയിച്ചിരുന്നു. എം.പിയെ കാണാൻ അവസരം തേടി പ്രതി നേരത്തേ അദ്ദേഹത്തി​െൻറ ഓഫിസുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

സോമാലി പൈതൃകമുള്ള ബ്രിട്ടീഷ്​ പൗരനാണ്​ അലി. അലിയുടെ പിതാവ്​ ഹർബി അലി കുല്ലാനെ സോമാലിയൻ മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവായിരുന്നു. ഹർബി ബ്രിട്ടനിലേക്ക്​ കുടിയേറിയതാണ്​. കൊലപാതകത്തിന്​ മറ്റാരെങ്കിലും അലിയെ സഹായിച്ചിട്ടു​േണാ എന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. വെള്ളിയാഴ്​ച എകസ്​സിൽ ജനസമ്പർക്ക പരിപാടിക്കിടെയാണ്​ കൺസർവേറ്റീവ്​ എം.പിയായ ഡേവിഡ്​ അമെസിനു കുത്തേറ്റത്​.

Tags:    
News Summary - UK Police Charge 25-Year-Old Man With Lawmaker's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.