യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വയം നിരീക്ഷണത്തിൽ

ലണ്ടൻ: കോവിഡ്​ രോഗിയുമായി സമ്പർത്തിൽ ഏർപ്പെട്ടതിനെ തുടർന്ന്​ യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വയം നിരീക്ഷണത്തിൽ. ബോറിസ്​ ജോൺസണ്​ രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും നിയമങ്ങൾ അനുസരിച്ച്​ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൺസ​ർവേറ്റീവ്​ പാർട്ടി മെമ്പറായ ലീ ആൻഡേഴ്​സണുമായി ബോറിസ്​ ജോൺസൺ വ്യാഴാഴ്​ച കൂടിക്കാഴ്​ച നടത്തിയിരുന്നു. ലീക്ക്​ ​പിന്നീട്​ രോഗലക്ഷണങ്ങളുണ്ടാക​ുകയും കോവിഡ്​ സ്​ഥിരീകരിക്കുകയുമായിരുന്നു.

മാർച്ച്​ 27ന്​ ബോറിസ്​ ജേ​ാൺസണ്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന്​ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം. രോഗം മാറിയ ശേഷം ഒൗദ്യോഗിക ചുമതലകളിലേക്ക്​ ഇ​േദ്ദഹം തിരിച്ചുവരികയായിരുന്നു.

Tags:    
News Summary - UK PM Boris Johnson isolates self after possible covid exposure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.