കോവിഡ്​ വ്യാപനം രൂക്ഷം; ബ്രിട്ടനിൽ ലോക്​ഡൗൺ നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ ​ബ്രിട്ടനിൽ ലോക്​ഡൗൺ ആറുമാസ നീട്ടി. ജൂലൈ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കൂ​ടാതെ കോവിഡ്​ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ കുറഞ്ഞത്​ 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും.

രാജ്യത്ത്​ അതിതീവ്ര വൈറസ്​ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. ബ്രിട്ടീഷ്​ സർക്കാർ ലോക്​ഡൗൺ നീട്ടിയതായും കൗൺസലുകൾക്ക്​ അധികാരം കൈമാറുന്നതിന്​ ​േലാക്​ഡൗൺ ലോക്​ഡൗൺ നിയമങ്ങൾ വിപുലീകരിച്ചതായും 'ദ ടെലഗ്രാഫ്​' റിപ്പോർട്ട്​ ചെയ്​തു. പബ്ബുകൾ, റസ്റ്ററന്‍റുകൾ, ഷോപ്പുകൾ, പൊതു സ്​ഥലങ്ങൾ തുടങ്ങിയ ജൂലൈ 17വരെ അടച്ചിടുമെന്നാണ്​ വിവരം.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ്​ മാരകമാണെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മരണനിരക്ക്​ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.  ബ്രിട്ടനിലെ കോവിഡ്​ മരണനിരക്ക്​ ഒരുലക്ഷ​ത്തിന്​ അടുത്തെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.