ബ്രിട്ടനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച നീട്ടി

ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച കൂടി നീട്ടി. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നരുടെ എണ്ണം ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാലാണിത്. വരും ആഴ്ചകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

ജൂണ് 21 വരെയാണ് ബ്രിട്ടനില്‍ നേരത്തെ ലോക്ഡൗണ്‍ നിശ്ചയിച്ചിരുന്നത്. കുറച്ചുകൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കുന്നത് ത്വരിതപ്പെടുത്തുകയാണ് ഇപ്പോള്‍ -അദ്ദേഹം പറഞ്ഞു.

ജൂലൈ 19 മുതല്‍ പൂര്‍ണമായി ഇളവുകള്‍ നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.

ആല്‍ഫയേക്കാള്‍ 40 ശതമാനം വേഗത്തിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം പടരുന്നതെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നല്‍, രണ്ടു ഡോസ് വാക്‌സിന്‍ എടുത്താല്‍ ഈ വകഭേദങ്ങളെ ചെറുക്കാനാകുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. ര്‍

Tags:    
News Summary - UK delays COVID lockdown end by 4 weeks to July 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.