ലണ്ടൻ: മറ്റൊരു കോവിഡ് വാക്സിനുകൂടി ബ്രിട്ടെൻറ അംഗീകാരം. മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായ ഒറ്റ ഡോസ് വാക്സിനാണ് വെള്ളിയാഴ്ച ബ്രിട്ടൻ അംഗീകാരം നൽകിയത്. ജോൺസൺ & ജോൺസൺ കമ്പനിയുടെ സിംഗിൾ ഡോസ് വാക്സിൻ ഇനി ബ്രിട്ടനിൽ ഉപയോഗിക്കും. മെഡിസിൻ ആൻറ് ഹെൽത്കെയർ റെഗുലേറ്ററി ഏജൻസി ഇതിന് അംഗീകാരം നൽകി.
വൈറസിനെതിരെ 72 ശതമാനം പ്രതിരോധം ഇൗ വാക്സിനുണ്ടെന്നാണ് അമേരിക്കയിൽ നടത്തിയ ട്രയലിൽ തെളിഞ്ഞത്. ഫൈസർ, ആസ്ട്രസെനിക, മൊഡേണ വാക്സിനുകളാണ് ഇപ്പോൾ ബ്രിട്ടനിൽ ഉപയോഗിക്കുന്നത്. ജോൺസൺ & ജോൺസെൻറ ഒറ്റ ഡോസ് വാക്സിൻ കൂടി ഇൗ ഗണത്തിലേക്ക് വരികയാണ്.
കോവിഡ് വ്യാപനം തടയാനായി ഏർെപ്പടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ജൂൺ 21 ഒാടെ രാജ്യം പൂർണമായും തുറക്കാൻ ആലോചിക്കുന്നതിനിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കുന്ന പ്രവണത ബ്രിട്ടനിൽ കണ്ടു തുടങ്ങിയിരുന്നു. കോവിഡിെൻറ ഇന്ത്യൻ വകഭേദം മറ്റൊരു തരംഗം രാജ്യത്തുണ്ടാക്കുകയാണെന്ന ആശങ്ക ബ്രിട്ടനിലുണ്ടായിരുന്നു. അതിനിടെയാണ് പുതിയ വാക്സിന് അംഗീകാരം നൽകുന്നത്. ജോൺസൺ & ജോൺസെൻറ വാക്സിൻ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.