Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യവും പ്രത്യേക ദൗത്യസംഘവും നടത്തിയ ആക്രമണത്തിൽ രണ്ടു ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. ഞായറാഴ്ച നബ്ലൂസ് പട്ടണത്തിലെ വീടുവളഞ്ഞ് ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ സായുധരായ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ പൊലീസ് പറയുന്നു. അബൗദ് സോബ് (29), മുഹമ്മദ് അൽ അസീസി (22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ റെഡ് ക്രസന്റ് അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ മറ്റൊരു പ്രദേശത്തും ചെറിയ വെടിവെപ്പുണ്ടായി. ഈ വർഷം ഇതുവരെ 60ലധികം ഫലസ്തീനികൾ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.