ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ജ​റൂ​സ​ലം: അ​ധി​നി​വേ​ശ ​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ര​ണ്ട് ഫ​ല​സ്തീ​നി​ക​ളെ പി​ടി​കൂ​ടി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ​വെ​സ്റ്റ്ബാ​ങ്ക് കൊ​ല ന​ട​ന്ന​ത്.

സൈ​നി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ന​രി​കെ​യു​ള്ള അ​തി​ര് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ആ​ളെ​യാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ഭാ​ഷ്യം. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, കു​ടി​​യേ​റ്റ മേ​ഖ​ല​യി​ൽ ക​ത്തി​യു​മാ​യി എ​ത്തി​യ ഫ​ല​സ്തീ​ൻ​കാ​ര​നെ ഇ​സ്രാ​യേ​ൽ സി​വി​ലി​യ​ൻ ആ​ണ് വെ​ടി​വെ​ച്ച​ത്.

17വ​യ​സ്സു​ള്ള ബാലനാണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

Tags:    
News Summary - Two Palestinians were killed by Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.