കാഠ്മണ്ഡു: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വ്യാജ ഓൺലൈൻ വായ്പപദ്ധതി നടത്തിയ കേസിൽ രണ്ടു ചൈനക്കാരും 115 നേപ്പാൾ സ്വദേശികളും അറസ്റ്റിലായി. കാഠ്മണ്ഡു, ഭക്തപുർ ജില്ലകളിൽ നടത്തിയ റെയ്ഡുകളിലാണ് നേപ്പാൾ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് കാഠ്മണ്ഡു മെട്രോപൊളിറ്റൻ പൊലീസ് നടത്തിയ റെയ്ഡിൽ ഒരു ചൈനീസ് സ്വദേശി ഉൾപ്പെടെ 37 പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. 23 ആൺകുട്ടികളും 13 പെൺകുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ ചൈനക്കാരൻ ചാങ് ഹു ബാവോ നേപ്പാൾ യുവാക്കളുടെ സഹായത്തോടെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിയമവിരുദ്ധ വ്യാപാരം നടത്തുകയായിരുന്നു.
ഭക്തപുരിൽ നടന്ന റെയ്ഡിൽ 47 പെൺകുട്ടികളും 32 ആൺകുട്ടികളും അറസ്റ്റിലായി. ഇവരിൽ നിന്ന് 48 ലാപ്ടോപും 14 ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.