​െഹയ്​തി പ്രസിഡന്‍റിന്‍റെ വധം​; പിടിയിലായവരിൽ രണ്ട്​ അമേരിക്കക്കാരും

പോർ​ട്ടോ പ്രിൻസ്​: ഹെയ്​തി പ്രസിഡന്‍റ്​ ജൊവെനേൽ മോയ്​സിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായവരിൽ രണ്ട്​ അമേരിക്കക്കാരും. ജെയിംസ്​ സൊലാഗെസ്​, ജോസഫ്​ വിൻസെന്‍റ്​ എന്നീ അമേരിക്കക്കാർക്ക്​ ആക്രമണത്തിൽ പങ്കുള്ളതായി പൊലീസ്​ പറയുന്നു. പ്രതിചേർത്ത മറ്റ്​ 26 പേർ കൊളംബിയക്കാരാണ്​. 17 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു​.

ആരോപിതരിൽ ആറു പേർ നേരത്തെ കൊളംബിയൻ സേനയിൽ പ്രവർത്തിച്ചവരാണെന്ന്​ അതേ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രാലയം സ്​ഥിരീകരിച്ചിട്ടുണ്ട്​. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ ​റിട്ട. കൊളംബിയൻ സൈനികരെ വെടിവെച്ച്​ കൊന്നിരുന്നു.

വിദേശികൾ എന്തിനാകും ആക്രമണം നടത്തി​യതെന്ന സംശയത്തിന്​ ഉത്തരം തേടുകയാണ്​ അന്വേഷണ സംഘം. ഹെയ്​തിയിൽനിന്നുള്ളവർ സഹായം ചെയ്​തിട്ടുണ്ടെന്ന്​ തെളിഞ്ഞിട്ടുണ്ട്​. ഇവർ വിദേശികളെ ഉപയോഗപ്പെടുത്തിയതാകുമോ എന്ന സംശയവും നിലനിൽക്കുകയാണ്​.

കടുത്ത ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യത്ത്​ ആഴ്ചകൾക്കി​െട സംഘർഷങ്ങളിൽ നിരവധി പേരാണ്​ കൊല്ലപ്പെട്ടിരുന്നത്​. ഇതിന്‍റെ തുടർച്ചയായാണ്​ മോയ്​സിന്‍റെ കൊലപാതകം. വധത്തോടെ രാജ്യത്ത്​ ഭരണമില്ലാത്ത സാഹചര്യമുണ്ട്​. പാർലമെന്‍റ്​ ഒരു വർഷമായി അപ്രഖ്യാപിത അവധിയിലാണ്​. പ്രധാനമന്ത്രി പദം അവകാശ​െപ്പട്ട്​ രണ്ടു പേർ രംഗത്തുള്ളത്​ സ്​ഥിതി ഗുരുതരമാക്കി​.

പ്രസിഡന്‍റ്​ വധിക്കപ്പെടുന്ന സാഹചര്യത്തിൽ താത്​കാലികമായി ചുമതല ലഭിക്കേണ്ടത്​ സുപ്രീം കോടതി പ്രസിഡന്‍റിനാണെങ്കിലും അദ്ദേഹവും അടുത്തിടെ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. മരണത്തിന്​ പിന്നാലെ രാജ്യത്ത്​ പട്ടാള ഭരണം പ്രഖ്യാപിച്ച്​ അതിർത്തികൾ അടച്ചിട്ടുണ്ട്​. 

Tags:    
News Summary - Two Americans among 15 detained over assassination of Haitian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.