ട്രംപ് ഉൾപ്പെടുന്ന 16 എപ്സ്റ്റീൻ ഫയലുകൾ യു.എസ് സർക്കാർ വെബ്സൈറ്റിൽ നിന്ന് കാണാതായി

വാഷിങ്ടൺ: യു.എസ് നീതിന്യായ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ച ലൈംഗിക കുറ്റവാളി‍യും അന്തരിച്ച സാമ്പത്തിക വിദഗ്ദനുമായ ജെഫ്രി എപ്സ്റ്റീന്‍റെ 16ഓളം രേഖകൾ സൈറ്റിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ട്. കാണാതായതിൽ ഡോണൾഡ് ട്രംപിന്‍റെ ചിത്രങ്ങളും ഉൾപ്പെടുന്നു. എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്‍റെയും മെലാനിയ ട്രംപിന്‍റെയും ഫോട്ടോകളും സ്ത്രീകളുടെ നഗ്ന ശരീരത്തിന്‍റെ ചിത്രീകരണങ്ങളുമാണ് വെള്ളിയാഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.

ചിത്രങ്ങൾ അറിഞ്ഞുകൊണ്ട് സൈറ്റിൽ നിന്ന് നീക്കിയതാണോ എന്നതിനെക്കുറിച്ച് വകുപ്പ് പ്രതികരിച്ചിട്ടില്ല. ചിത്രങ്ങളുടെ തിരോധാനം ചൂടുപിടിച്ച ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. ട്രംപുമായുള്ള എപ്സ്റ്റീന്‍റെ ചിത്രങ്ങൾ കാണാതായതിൽ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടു.

മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റനുൾപ്പെടെ നിരവധി പ്രമുഖരുടെ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നത് യു.എസിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ലൈംഗികാതിക്രമത്തിന്‍റെ ഇരകളുമായുള്ള എഫ്.ബി.ഐ അഭിമുഖവും കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട മെമൊറാൻഡത്തിന്‍റെ രേഖകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത് ജഡ്ജിമാർ എങ്ങനെ കേസ് വില‍യിരുത്തി എന്നത് സംശയത്തിന്‍റെ നിഴലിലാക്കുന്നു. പ്രാ‍യപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം കടത്തിക്കൊണ്ടു പോ‍യി പല ഉന്നതർക്കും കാഴ്ച വെച്ച പീഢനക്കേസിലെ പ്രതിയാണ് ജെഫ്രി എപ്സ്റ്റീൻ.

Tags:    
News Summary - 16 Epstein files, including Trump's, missing from US government website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.