ട്വിറ്റർ നേതൃഘടനയിൽ അടിമുടി മാറ്റവുമായി പരാഗ് അഗ്രവാൾ

സിലിക്കൺവാലി: സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ മുതിർന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിർണായക മാറ്റവുമായി പുതുതായി ചുമതലയേറ്റ സി.ഇ.ഒ പഗാര് അഗ്രവാൾ. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ലീഡർഷിപ്പ് പുനസംഘടനയെ കുറിച്ച് പറയുന്നത്.

എൻജിനീയറിങ് തലവൻ മിഷേൽ മോൻറാനോ, ഡിസൈൻ ആൻഡ് റിസേർച്ച് വിഭാഗം തലവൻ ഡാൻറ്ലി ഡേവിസ് എന്നിവർ ഡിസംബർ 31 മുതൽ സ്ഥാനങ്ങൾ രാജിവെക്കും. അതേസമയം, 2022 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദം വരെ കമ്പനിയുടെ ഉപദേശകരായി ഇരുവരും തുടരും. 2011ലാണ് മോൻറാനോ കമ്പനിയിലെത്തുന്നത്. 2019ലാണ് ഡേവിസ് കമ്പനിയിൽ ചേരുന്നത്. ജാക്ക് ഡോർസിയുടെ പിൻഗാമിയായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യക്കാരനായ പരാഗ് ട്വിറ്ററിന്‍റെ തലപ്പത്തെത്തുന്നത്.

2011 മുതൽ കമ്പനിക്കൊപ്പമുള്ള പരാഗ് ചീഫ് ടെക്നോളജി ഓഫിസർ ചുമതല വഹിക്കുന്നതിനിടെയാണ് സി.ഇ.ഒയായി ചുമതലയേൽക്കുന്നത്. ഉപഭോക്താക്കൾ, വരുമാനം, കോർ ടെക് എന്നിവക്കുവേണ്ടി കമ്പനിയുടെ ലീഡർഷിപ്പ് ടീമിനെ ജനറൽ മാനേജർ മാതൃകയിലേക്ക് രൂപമാറ്റം വരുത്തുകയാണ്. ഇതിന്‍റെ ഭാഗമായി പുതിയ ചീഫ് ഓഫ് സ്റ്റാഫും വൈസ് ഓപറേഷൻ വൈസ് പ്രസിഡൻറുമായി ലിൻഡ്സി ഈന്നൂസി നേതൃത്വത്തിലെത്തും.

ഡിസൈൻ ആൻഡ് റിസേർച്ച് വിഭാഗം തലവൻ ഡാൻറ്ലി ഡേവിസിന്‍റെ നയങ്ങൾക്ക് കമ്പനിയിൽ വിലയ സ്വീകാര്യത ലഭിച്ചില്ലെന്ന വിമർശനമുണ്ട്. കമ്പനിയുടെ സുപ്രധാന ലക്ഷ്യങ്ങളെ ഒരു ലീഡ് മാനേജർ നയിക്കുന്ന തരത്തിൽ കമ്പനി ഘടനയെ പുതുക്കുപ്പണിയുന്നതിനാണ് പുതിയ മാറ്റങ്ങളെന്ന് കമ്പനി വക്താവ് പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ത‍യാറായില്ല.

ട്വിറ്ററിന്‍റെ സാങ്കേതികഘടനയിൽ വിലയ മാറ്റം വരുത്താൻ നേതൃത്വം കൊടുത്ത വ്യക്തിയാണ് പരാഗ്. വരുംദിവസങ്ങളിൽ വിപ്ലകരമായ മാറ്റങ്ങളിലേക്ക് പരാഗിന്‍റെ നേതൃത്വത്തിൽ ട്വിറ്റർ കടക്കുമെന്നാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ. 

Tags:    
News Summary - Twitter chief Parag Agrawal restructures top leadership team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.