ഇസ്‍ലാമാബാദ്: അതിനാടകീയത നിറഞ്ഞ സംഭവ വികാസങ്ങൾക്കൊടുവിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായി പാകിസ്താൻ മുസ്‍ലിം ലീഗ്-ക്യൂ നേതാവ് (പി.എം.എൽ- ക്യൂ) ചൗധരി പർവേസ് ഇലാഹി സത്യപ്രതിജ്ഞ ചെയ്തു. ഇലാഹിക്ക് ലഭിച്ച വോട്ടുകൾ അസാധുവാക്കിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടി തെഹ്‍രീകെ ഇൻസാഫ് പിന്തുണയും ഇലാഹിക്കുണ്ട്. നേരത്തേ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ മകൻ ഹംസ ശരീഫിന് പദവിയിൽ ദിവസങ്ങൾ മാത്രമേ ആയുസ്സുണ്ടായുള്ളൂ.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചെന്നാരോപിച്ചാണ് 10 പ്രതിപക്ഷ അംഗങ്ങളുടെ വോട്ടുകൾ ഡെപ്യൂട്ടി സ്പീക്കർ ദോസ്ത് മുഹമ്മദ് മസാരി അസാധുവായി പ്രഖ്യാപിച്ചത്. തുടർന്ന് എതിർസ്ഥാനാർഥിയായ ഇലാഹി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ആവശ്യമുന്നയിക്കുന്ന ഇംറാൻ ഖാന് വിധി പുതിയ ഊർജം പകരും. അതേസമയം, ഭരണകക്ഷിയായ പി.എം.എൽ-എൻ വിധിക്കെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.