നിങ്ങൾ കാണാൻ സുന്ദരിയാണ്, എന്നാൽ ഈ പുകവലി നിർത്തണം; ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ഉർദുഗാന്റെ ഉപദേശം, മെലോണിയുടെ മറുപടി ഇങ്ങനെ...

കൈറോ: പുകയിലക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. സുഹൃത്തുക്കളായാലും രാഷ്ട്രനേതാക്കളായാലും പുകവലിക്കുന്നവരാണെങ്കിൽ അത് നിർത്തണമെന്ന് പറയാൻ ഉർദുഗാന് ഒരു മടിയുമില്ല. ഗസ്സ അന്താരാഷ്ട്ര സമാധാന ഉച്ചകോടി നടന്ന കൈറോയിലും അത്തരമൊരു സംഭവമുണ്ടായി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയോടാണ് പുകവലി നിർത്തണമെന്ന് ഉർദുഗാൻ സൗഹാർദ രൂപേണ പറഞ്ഞത്. 

 ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഈജിപ്ത് ഒരുക്കിയ വേദിക്കിടെ നടന്ന ഔപചാരിക സംഭാഷണത്തിലാണ് നിങ്ങൾക്ക് പുകവലി ഉപേക്ഷിക്കാനുള്ള സമയമാണിതെന്ന് ഉർദുഗാൻ  മെലോണിയോട് പറഞ്ഞത്. 

' നിങ്ങൾ വിമാനത്തിൽ നിന്നിറങ്ങി വരുന്നത്  ഞാൻ കണ്ടു.  കാണാൻ സുന്ദരിയാണ്. പക്ഷേ പുകവലി നിർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്''-എന്നാണ് ഉർദുഗാൻ മെലോണിയോട് പറഞ്ഞത്. അതിന്റെ ഫൂട്ടേജുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആ സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇവർക്കൊപ്പമുണ്ടായിരുന്നു. മെലോണിയെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെ അസാധ്യമെന്ന് പറഞ്ഞ് അദ്ദേഹം പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ചിരിച്ചുകൊണ്ടാണ് മെലോണിയെ കൊണ്ട് പുകവലി നിർത്തിക്കാൻ പ്രയാസമാണെന്ന് മാക്രോൺ പറയുന്നത്. ശരിയാണ് എനിക്കറിയാം എന്ന് മെലോണി ഉർദുഗാന് മറുപടിയും നൽകി. ''പുകവലി ഉപേക്ഷിക്കുന്നത് എന്റെ സാമൂഹികവത്കരണം കുറക്കും. എനിക്ക് ആരേയും കൊല്ലേണ്ട''എന്നും മെലോണി കൂട്ടിച്ചേർത്തു.

തന്റെ പുകവലി ശീലമാണ് തുനീസ്യൻ പ്രസിഡന്റ് കായിസ് സെയ്ദ് അടക്കമുള്ള ആഗോള നേതാക്കളുമായുള്ള ബന്ധം ഉറപ്പിച്ചതെന്ന് പല അഭിമുഖങ്ങളിലും മെലോണി തുറന്നുപറഞ്ഞിട്ടുണ്ട്. 

 തുർക്കിയയെ സമീപകാലത്ത് പുകയില വിമുക്ത രാജ്യമാക്കുമെന്ന് ഉർദുഗാൻ പ്രഖ്യാപിച്ചിരുന്നു. 2024 മുതൽ 2028 വരെ നീണ്ടുനിൽക്കുന്ന ഒരു കാംപയിനും ഉർദുഗാൻ ഇതിനായി രാജ്യത്ത് തുടങ്ങിയിട്ടുമുണ്ട്. പുകയിലക്കെതിരായ വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളാണ് അതിന്റെ ഭാഗമായി നടക്കുക. 


Tags:    
News Summary - Turkey's Erdogan Wants Italian PM Meloni To Stop Smoking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.