Posted On
date_range Updated On
date_range 'വിജയിയെയും പരാജിതനെയും വേർതിരിക്കുന്നതെങ്ങനെ'; ട്രംപിെൻറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിെന പരിഹസിക്കാൻ അദ്ദേഹത്തിെൻറ വാക്കുകൾ തന്നെ കടമെടുത്ത് സോഷ്യൽ മീഡിയ. 2014ലെ തെരഞ്ഞെടുപ്പ് സമയത്തെ ട്രംപിെൻറ വാക്കുകളാണ് ഇപ്പോൾ അദ്ദേഹത്തെ തന്നെ വേട്ടയാടുന്നത്.
'വിധിയുടെ ഓരോ വഴിത്തിരിവുകളിലും ഒരു വ്യക്തി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വിജയിയെ പരാജിതനിൽനിന്ന് വേർതിരിക്കുന്നത്' -എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്.
വിജയിയുടെയും പരാജിതെൻറയും ഗുണങ്ങൾ വിവരിക്കുന്നതാണ് ട്വീറ്റ്. ഇപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ട്രംപിനെ മറികടന്ന് മുന്നേറിയതോടെ ട്രംപിെൻറ ട്വീറ്റ് സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു.
ട്രംപിെൻറ വാക്കുകൾ ആദ്യമായി അംഗീകരിക്കുന്നുവെന്നാണ് ട്വീറ്റ് ഷെയർ ചെയ്ത ഒരാളുടെ കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.