വാ​ഷി​ങ്ട​ൺ/​തെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ‘വ​ള​രെ ന​ല്ലൊ​രു ക​രാ​റി’​ലേ​ക്ക് എ​ത്താ​റാ​യെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ, അ​മേ​രി​ക്ക ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ന്നി​ല്ലെ​ങ്കി​ൽ ‘മ​റ്റൊ​രു രീ​തി’​യി​ൽ ഇ​തി​ന് അ​വ​സാ​നം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഭീ​ഷ​ണി മു​ഴ​ക്കി. ലാ​റ ട്രം​പു​മാ​യി ന​ട​ത്തി​യ ഫോ​ക്സ് ന്യൂ​സ് അ​ഭി​മു​ഖ ത്തി​ലാ​ണ് ഭീ​ഷ​ണി.

‘‘ന​മ്മ​ൾ വ​ള​രെ ന​ല്ലൊ​രു ക​രാ​റി​നോ​ട് അ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ തി​ടു​ക്കം കൂ​ട്ടി​യാ​ൽ ന​ല്ലൊ​രു ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ക്കി​ല്ല. പ​തു​ക്കെ​യാ​ണെ​ങ്കി​ലും ന​മ്മ​ൾ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​യും നേ​ടി​യെ​ടു​ക്കു​ന്നു​ണ്ട്. ഇ​നി നാം ​വി​ചാ​രി​ച്ച​പോ​ലെ ന​ട​ന്നി​ല്ലെ​ങ്കി​ൽ മ​റ്റൊ​രു രീ​തി​യി​ൽ ഇ​തി​ന് അ​വ​സാ​നം കു​റി​ക്കും’’ -ട്രം​പ് പ​റ​ഞ്ഞു.

ഇ​റാ​നി​ക​ൾ ‘മി​ടു​ക്ക​രാ​യ ച​ർ​ച്ചാ​വി​ദ​ഗ്ധ​ർ’ ആ​ണെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, സൈ​നി​ക​പ​ര​മാ​യി ഇ​റാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ ഇ​പ്പോ​ൾ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​മേ​രി​ക്ക​യു​ടെ കൈ​ക​ളി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, നാം ​മി​ക​ച്ച ക​രാ​റി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. അ​ത് സാ​ധ്യ​മാ​യാ​ൽ ന​ല്ല​ത്. ഇ​ല്ലെ​ങ്കി​ൽ യു​ദ്ധ വ​കു​പ്പ് വ​ഴി കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നും പ്ര​സി​ഡ​ന്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ങ്ങ​ൾ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​റാ​ൻ പ​റ​യു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന്, അ​വ​ർ അ​ത് മ​റ്റെ​വി​ടെ​ന്നെ​ങ്കി​ലും വി​ല​യ്ക്ക് വാ​ങ്ങി​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന മ​റു​ചോ​ദ്യ​മാ​ണ് ട്രം​പ് ഉ​ന്ന​യി​ച്ച​ത്.

ഇ​റാ​ന്റെ നാ​വി​ക​സേ​ന​യും വ്യോ​മ​സേ​ന​യും പൂ​ർ​ണ​മാ​യും ത​ക​ർ​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​മേ​രി​ക്ക​ക്ക് അ​വ​രു​ടെ മേ​ൽ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ങ്കി​ലും, ഇ​റാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​ർ മി​ത​വാ​ദി​ക​ളാ​യ​തി​നാ​ലാ​ണ് അ​വ​രു​ടെ സൈ​ന്യ​ത്തെ അ​മേ​രി​ക്ക പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, യു.​എ​സ് പ്ര​തി​നി​ധി​ക​ൾ ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ആ​ക്സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​ന്റെ ആ​ണ​വ സാ​മ​ഗ്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തി​നോ​ട് ഇ​റാ​ൻ പ്ര​തി​ക​രി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ത്തേ​ക്കു​മെ​ന്ന് യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടെ അ​ന്തി​മ ക​രാ​ർ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ അ​മേ​രി​ക്ക​യു​മാ​യി ഒ​രു ക​രാ​റി​നും സ​ന്ന​ദ്ധ​മ​ല്ലെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് ബാ​ഖി​ർ ഖാ​ലീ​ബാ​ഫ് പ്ര​തി​ക​രി​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ൾ ഒ​രി​ക്ക​ലും നി​ർ​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ സ​മ്മ​തി​ക്കു​ക, ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ക എ​ന്നി​വ​യാ​ണ് ക​രാ​റി​ലെ ത​ന്റെ മു​ൻ​ഗ​ണ​ന​ക​ളെ​ന്ന് ട്രം​പ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​റാ​ന്റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഖാ​ത്തം അ​ൽ അ​ൻ​ബി​യ സെ​ൻ​ട്ര​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഹു​ർ​മു​സി​നു മേ​ലു​ള്ള നി​യ​ന്ത്ര​ണം വീ​ണ്ടും ശ​ക്ത​മാ​ക്കി.

Tags:    
News Summary - Trump Threatens ‘Other Way’ if US-Iran Nuclear Deal Fails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.