​വെനസ്വേല കഴിഞ്ഞു, ഇനി കൊളംബിയ; ഭീഷണിമുഴക്കി ട്രംപ്

വാഷിങ്ടൺ: വെനസ്വേലക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോൾ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ല.

കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇ​തെന്ന് താൻ കരുതുന്നുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസിലേക്ക് ​കൊക്കെയ്ൻ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയയെന്ന് ട്രംപ് ആരോപിച്ചു.

നേരത്തെ വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്ന് അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ രംഗത്തെത്തിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലക്കുമേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് വെനസ്വേലക്കെതിരായ യുദ്ധമല്ലെന്ന് എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ റുബിയോ പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാരുമായിട്ടാണ് ഞങ്ങളുടെ യുദ്ധം. ഇതാണ് ഇപ്പോൾ രാജ്യത്തിന്റെ നയമെന്നും റുബിയോ പറഞ്ഞു. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച പുലർച്ചെ മ​ദു​റോ​യെ​യും ഭാ​ര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മ​ദു​റോ​യെ​യും ഭാ​ര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വെ​നി​സ്വേ​ല തലസ്ഥാനമായ ക​റാ​ക്ക​സി​ൽ യു.​എ​സ് അ​ധി​നി​വേ​ശ​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ ക​റാ​ക്ക​സി​ൽ നടന്ന ആ​ക്ര​മ​ണം അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് നീ​ണ്ട​ത്. ഏ​ഴി​ട​ത്ത് സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഹെ​ലി​കോ​പ്ട​റു​ക​ൾ താ​ഴ്ന്ന് പ​റ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യുന്നു. പി​ന്നീ​ട്, മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ​യും സൈ​ന്യ​ത്തെ​യും യു.​എ​സ് ആ​ക്ര​മി​ച്ചെ​ന്നും പ​ല​ ത​വ​ണ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യും ക​റാ​ക്ക​സ് നി​വാ​സി​ക​ൾ മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - Trump says US military operation in Colombia 'sounds good to me'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.