അടുത്ത പോപ്പ് ആകാന്‍ ആഗ്രഹമെന്ന് ട്രംപ്; ഏറ്റുപിടിച്ച് മാധ്യമങ്ങൾ

വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടർന്ന് അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാൻ വത്തിക്കാനിൽ കർദിനാൾമാരുടെ യോഗനടപടികൾ (കോൺക്ലേവ്) ഈ മാസം ഏഴിന് തുടങ്ങാനിരിക്കേ തനിക്ക് പുതിയ പോപ്പ് ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തമാശയായാണ് ട്രംപ് പറഞ്ഞതെങ്കിലും യു.എസ് മാധ്യമങ്ങൾ വിഷയം ഏറ്റുപിടിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം വിഷയം വൈറലായി. 

ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും തമാശ കലർന്ന ചിരിയോടെ ട്രംപ് പറഞ്ഞു.

പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് പങ്കെടുക്കുന്നത്. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോൺക്ലേവ് തുടരും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.

Tags:    
News Summary - Trump says he wants to be the next Pope; Media takes notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.