മസ്കിന്റെ മകൻ മൂക്കു തുടച്ചു; 145 വർഷം പഴക്കമുള്ള മേശ മാറ്റി ട്രംപ്

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള റെസലൂട്ട് ഡെസ്ക് മാറ്റി സ്ഥാപിച്ച് ഡോണൾഡ് ട്രംപ്. ജോ ബൈഡൻ, ബരാക് ഒബാമ തുടങ്ങിയ മുൻ പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന ഓവൽ ഓഫീസിലെ ഡെസ്കാണ് ട്രംപ് മാറ്റി സ്ഥാപിച്ചത്. പുതിയ ഡെസ്കിന്റെ ചിത്രം സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ഇലോൺ മസ്കിന്റെ നാല് വയസുകാരൻ മകൻ ഡെസ്കിൽ മൂക്ക് തുടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡെസ്ക് മാറ്റിയിരിക്കുന്നത്. മസ്കിന്റെ മകൻ മൂക്ക് തുടച്ചത് കൊണ്ടാണ് ട്രംപ് ഡെസ്ക് മാറ്റിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ക​ണ്ടെത്തൽ.

ട്രംപിന് ജെർമോഫോബ്( എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരുക്കുന്ന ഭയം) ഉള്ള വ്യക്തിയാണെന്നും അതിനാലാണ് മേശ മാറ്റിസ്ഥാപിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ്. ഓക്ക് തടികൾ കൊണ്ട് നിർമിച്ച ഈ മേശ 1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.

Full View
Tags:    
News Summary - Trump removes iconic 145-year old resolute desk days after Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.