ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപിന്റെ നടപടി.

ഉത്തരവ് പ്രകാരം സ്ഥിതിഗതികൾ മനസിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ട്രംപ് മുമ്പ് യു.എസ് പ്രസിഡന്റായപ്പോഴും

ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിന്റെ അവസാന കാലഘട്ടത്തിലായിരുന്നു അത്.

എന്നാൽ ജോ ബൈഡൻ അധികാരമേറ്റയുടൻ നടപടി റദ്ദാക്കുകയായിരുന്നു. എന്നാൽ ചെങ്കടലിലെ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഹൂതി വിമതരെ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Trump redesignates Iran backed Houthi rebels as foreign terrorist organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.