െവർച്വൽ സംവാദത്തിൽ പ​​ങ്കെടുക്കില്ലെന്ന്​ ട്രംപ്​

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന വെർച്വൽ സംവാദത്തിൽ പ​ങ്കെടുക്കാൻ കഴിയില്ലെന്ന്​ അറിയിച്ച്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യു.എസ്​ പ്രസിഡൻറിന്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംവാദം വെർച്വലാക്കാനുള്ള ശ്രമത്തിലാണെന്ന്​ ഡിബേറ്റ്​ കമീഷൻ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ട്രംപി​െൻറ പ്രതികരണം.

ഫോക്​സ്​ ബിസിനസ്​ നെറ്റ്​വർക്കിന്​ നൽകിയ അഭിമുഖത്തിൽ വെർച്വൽ സംവാദം അംഗീകരിക്കാനാവില്ലെന്ന്​ ട്രംപ്​ പറഞ്ഞു. വെർച്വൽ സംവാദത്തിലൂടെ സമയം കളയാനില്ലെന്നും ചാനലിന്​ നൽകിയ ടെലി​​ഫോൺ അഭിമുഖത്തിൽ ട്രംപ്​ വ്യക്​തമാക്കി.

യു.എസ്​ പ്രസിഡൻറ്​ ഡോണൾ​ഡ്​ ട്രംപും ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡനും തമ്മിലുള്ള മൂന്നാമത്തെ സംവാദം ഒക്​ടോബർ 15ന്​ മിയാമിയിലാണ്​ നടക്കുന്നത്​. ട്രംപിന്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ വെർച്വലായി സംവാദം നടത്താനാണ്​ ആലോചന നടക്കുന്നത്​. ട്രംപിന്​ പിന്നാലെ വൈറ്റ്​ ഹൗസി​െല നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Trump pulls out of October 15 presidential debate with Biden, calls it ‘a waste of time’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.