വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച 2016ല്‍ ഡോണാള്‍ഡ് ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് 750 ഡോളര്‍ എന്ന് റിപ്പോര്‍ട്ട്. ബിസിനസ് ഭീമനായ ട്രംപ് ഇതിന് മുമ്പുള്ള വർഷങ്ങളിൽ നികുതിയടച്ചിട്ടില്ലെന്നും ഇരുപതിലധികം വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡാറ്റ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനുള്ളിൽ, പത്തുവര്‍ഷത്തിലും ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. 2016 ലും 2017ലും നികുതിയായി അടച്ചത് 750 ഡോളർ മാത്രം. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വർഷങ്ങളോളം നികുതി അടച്ചിട്ടില്ലെന്ന വാർത്ത ട്രംപ് നിഷേധിച്ചു. താൻ ഒരുപാട് നികുതി അടച്ചിട്ടുണ്ട്. ഫെഡറൽ ഇൻകം ടാക്സും അടച്ചു. ഇത് സംബന്ധിച്ച വാർത്തകൾ വ്യാജമാണെന്നും ട്രംപ് പ്രതികരിച്ചു.
2015ൽ ട്രംപ് സാമ്പത്തിക ഓഡിറ്റിങ് നടത്തിയിട്ടുണ്ടെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ട്രംപ് പ്രസിഡൻറ് പദവിയിലിരിക്കെയും നിരവധി ബിസിനസുകൾ നടത്തിവരുന്നുണ്ട്. എന്നാൽ ക്രമേണ ബിസിനസ് ചുമതലകൾ മക്കളായ എറിക്കിനും ഡോണാൾഡ് ജൂനിയറിനും നൽകിവരികയാണെന്ന് ട്രപ് പറഞ്ഞിരുന്നു.
2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിെൻറ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തെൻറ സാമ്പത്തിക വിജയങ്ങളെ കുറിച്ച് സംസാരിച്ചിരുന്ന ട്രംപ് ആദായ നികുതിയിൽ നിന്നൊഴിവാകാൻ ദശലക്ഷകണക്കിന് സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് അവകാശപ്പെട്ടത്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലും ട്രംപ് മത്സരിക്കാനിരിക്കെ നികുതി വെട്ടിപ്പ് സംബന്ധിച്ച വിഷയം ചര്‍ച്ചയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.