ട്രംപിനെതിരായ ഇംപീച്ച് പ്രമേയം പാസാക്കി ജനപ്രതിനിധിസഭ; അനുകൂലിച്ച് 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും

വാ​ഷി​ങ്​​ട​ൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച് പ്രമേയം യു.എസ്. ജനപ്രതിനിധിസഭ പാസാക്കി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്‍റ് പ്രമേയം പാസായത്. ട്രംപിനെതിരായ പ്രമേയത്തെ അനുകൂലിച്ച് 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും വോട്ട് ചെയ്തു. ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്‌മെന്‍റ് പ്രമേയം ഇനി ഉപരിസഭയായ സെനറ്റിന്‍റെ പരിഗണനക്ക് വരും.

2019 ഡി​സം​ബ​ർ 17നാ​ണ്​ ഇ​തി​നു​മു​മ്പ്​ ട്രം​പി​നെ ജ​നപ്ര​തി​നി​ധിസ​ഭ ഇം​പീ​ച്ച്​ ചെ​യ്​​ത​ത്. എ​ന്നാ​ൽ, പ്ര​മേ​യ​ത്തി​ന്​ സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല. കൂടാതെ, റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നില്ല.

നൂ​റം​ഗ സെ​ന​റ്റി​ൽ നി​ല​വി​ൽ 50 വീ​തം അം​ഗ​ങ്ങ​ളാ​ണ്​ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മു​ള്ള​ത്. 17 റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ ​പ്രമേയത്തി​ന്​ അ​നു​കു​ല​മാ​യി വോ​ട്ടു ചെ​യ്​​താ​ൽ മാ​ത്ര​മേ മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷം ല​ഭി​ക്കൂ. പ്ര​മേ​യം നി​യു​ക്ത പ്ര​സി​ഡന്‍റ്​​ ജോ ​ബൈ​ഡന്‍റെ സ്​​ഥാ​നാ​രോ​ഹ​ണ​ത്തി​നു ​​ശേ​ഷ​മേ ​സെ​ന​റ്റിന്‍റെ പ​രി​ഗ​ണ​ന​ക്ക​യ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നാ​ണ്​ സൂ​ച​ന.

ജ​നു​വ​രി ആ​റി​ന്​ യു.​എ​സ്​ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ ക​യ​റാ​ൻ അ​ക്ര​മ​കാ​രി​ക​ളെ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ ട്രം​പി​നെ​തി​രാ​യ ആ​രോ​പ​ണം. പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ലെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ട്രം​പി​നെ ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം ഭേ​ദ​ഗ​തി ന​ൽ​കു​ന്ന അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ മൈ​ക്​​ പെ​ൻ​സി​നോ​ട്​ ജ​ന​പ്ര​തി​നി​ധി സ​ഭ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും പെ​ൻ​സ്​ നി​ര​സി​ച്ചിരുന്നു. തു​ട​ർ​ന്നാ​ണ്​ ഇം​പീ​ച്ച്​​മെൻറ്​ പ്ര​മേ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ വോ​ട്ടു​ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.