കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിൽ മോദി തന്നെ അഭിനന്ദിച്ചുവെന്ന്​ ട്രംപ്​


വാഷിങ്​ടൺ: രാജ്യത്ത്​ വിപുലമായ തോതിൽ കോവിഡ്​ പരിശോധനകൾ നടത്തിയതിന്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ​പ്രശംസിച്ചുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ പരിശോധനകൾ നടത്തിയത്​ അമേരിക്കയിലാണെന്നും റെനോയിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ ട്രംപ്​ പറഞ്ഞു.

ഇന്ത്യയിലേക്കാൾ മറ്റ്​ വലിയ രാജ്യങ്ങളേക്കാൾ കൂടുതൽ കോവിഡ്​ പരിശോധനകൾ യു.എസിൽ നടത്തി. കോവിഡ്​ കണക്കിൽ രണ്ടാം സ്ഥാനത്താണ്​ ഇന്ത്യയുള്ളത്​. ഇന്ത്യയേക്കാൾ 44 മില്യൺ കോവിഡ്​ പരിശോധനകളാണ്​ യു.എസ്​ നടത്തിയത്​. വിപുലമായി കോവിഡ്​ പരിശോധന നടത്തിയതിൽ​ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിളിച്ച്​ പ്രശംസിച്ചുവെന്നും ട്രംപ്​ പറഞ്ഞു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണകൂടം പരാജയമായിരുന്നുവെന്ന വാർത്തകൾക്കിടെ മാധ്യമപ്രവർത്തകരിലേക്ക്​ മോദിയുടെ പ്രശംസ വിശദീകരിച്ചു നൽകേണ്ടതുണ്ടെന്നും ട്രംപ്​ പറഞ്ഞു.

​ജോ ബൈഡനാണ്​ മഹാമാരി കൈകാര്യം ചെയ്​തിരുന്നതെങ്കിൽ നിലവിലുള്ളതിനേക്കാൾ ആയിരക്കണക്കിന്​ ആളുകൾ മരിച്ചുവീണേനെ എന്നും ​ട്രംപ്​ വിമർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.