ന്യൂയോർക്ക്: ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശം നടത്തിയ ഇലോൺ മസ്കിന്റെ ഡോഗിൽ(ഡിപാർട്മെന്റ് ഗവർൺമെന്റ് എഫിഷ്യൻസി)എൻജിനീയർ രാജിവെച്ചു. പരാമർശം വിവാദമായ സാഹചര്യത്തിലാണ് 25കാരനായ മാർകോ എലിസിന്റെ രാജി.
മസ്കിന്റെ എക്സിലും സ്പേസ് എക്സിലും സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു എലിസ്. ഇയാളുടെ പഴയ പോസ്റ്റുകളും ആളുകൾ കുത്തിപ്പൊക്കിയതോടെയാണ് രാജി അനിവാര്യമായി മാറിയത്. ആ പോസ്റ്റുകളിലും ഇന്ത്യക്കാർക്കെതിരെ വംശീയതയുണ്ടായിരുന്നു. 'എന്റെ വംശത്തിന് പുറത്തുള്ളവരെ വിവാഹം കഴിക്കാൻ നിങ്ങൾക്ക് പണം നൽകാൻ കഴിയില്ല'എന്നായിരുന്നു അതിലൊരു പോസ്റ്റ്.
എൻജിനീയറുടെ രാജി വാർത്ത ആദ്യം റിപ്പോർട്ട്ചെയ്തത് ദ വാൾ സ്ട്രീറ്റ് ജേണൽ ആണ്. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായിരുന്നു എലെസ്. ഡോഗിലെ രണ്ട് താൽക്കാലിക അംഗങ്ങളിൽ ഒരാളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.