ഇത് വെറും തക്കാളിയല്ല; ബഹിരാകാശത്ത് വിളവെടുത്തത്

ദുബൈ: ബഹിരാകാശ നിലയത്തിൽ ഗവേഷണം ആരംഭിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത് ഒരു വ്യത്യസ്ത വിഭവം. ബഹിരാകാശത്ത് വിളവെടുത്ത തക്കാളിയുടെ ചിത്രങ്ങളാണ് ട്വിറ്റർ വഴി അദ്ദേഹം പുറത്തുവിട്ടത്.

ബഹിരാകാശ സസ്യശാസ്ത്ര പഠനത്തിന്‍റെ ഭാഗമായാണ് തക്കാളി വിളവെടുത്തത്. യാത്രികർ കഴിക്കാൻ കൂടി ഇതുപയോഗിക്കും. അടുത്ത ഘട്ടത്തിൽ കൂടുതൽ ശുദ്ധമായ കാർഷിക ഉൽപന്നങ്ങൾ വിളവെടുക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ.

നേരത്തെ ബഹിരാകാശത്ത് ഭക്ഷ്യയിലകൾ വിജയകരമായി വളർത്തിയിട്ടുണ്ട്. ബഹിരാകാശത്തെ അൽ നിയാദിയുടെ ആദ്യ ഗവേഷണത്തിന്‍റെ ഭാഗമാണ് തക്കാളി വിളവെടുപ്പ്.

ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉൽപാദിപ്പിക്കാൻ കഴിയുന്നത് ഭാവിയിലെ ദീർഘകാല ദൗത്യങ്ങളിൽ ക്രൂ അംഗങ്ങൾക്ക് കൂടുതൽ സഹായകമാകുമെന്ന വിലയിരുത്തലിലാണ് നാസ അധികൃതർ.

Tags:    
News Summary - tomatoes Harvested in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.