ബൈറൂത്: ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക കമാൻഡർ ഹൈതം തബ്തബാഇയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ. കൊല്ലപ്പെട്ട മറ്റു രണ്ടു ഹിസ്ബുല്ല അംഗങ്ങളുടെയും മൃതദേഹങ്ങൾ ബൈറൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്ത് ഖബറടക്കി.
ഞായറാഴ്ച ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് തബ്തബാഇ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂണിനുശേഷം ആദ്യമായി ലബനാൻ തലസ്ഥാനത്ത് ഞായറാഴ്ച ആക്രമണം നടത്തിയെന്നും തബ്തബാഇയെ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.
യു.എസ് മധ്യസ്ഥതയിൽ നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ചായിരുന്നു ഇസ്രായേൽ ആക്രമണം. ഇസ്രായേൽ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഹിസ്ബുല്ല അനുയായികൾ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.