ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; യു.കെയിലും കോവിഡ്​ മൂന്നാം തരംഗ ഭീഷണി

ലണ്ടൻ: യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധൻ. അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുക. ഡോ.ആദം ഫിന്നാണ്​ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്​. യു.കെയിൽ ഡെൽറ്റ വകഭേദം വാക്​സിനുകളും തമ്മിലുള്ള പോരാട്ടമാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ്​ ഉണ്ടാവുന്നില്ലെന്നത്​ ആശ്വാസകരമാണ്​. എത്രയും വേഗം പ്രായമായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകുകയാണ്​ വേണ്ടത്​. അത്​ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന്​ ഫിൻ പറഞ്ഞു. പ്രായമായവരെ വാക്​സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ യു.കെ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ പിന്നമാറിയിരുന്നു. 

Tags:    
News Summary - Third Wave of COVID-19 Definitely Underway in UK, Delta Variant Dominant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.