മോഷണ മുതലുമായി കടയുടെ പുറത്തേക്ക് ഓടിയ കള്ളന് സംഭവിച്ചത് അപ്രതീക്ഷിത അബദ്ധം -വൈറലായി വിഡിയോ

വാഷിങ്ടണ്‍: സാധനങ്ങൾ മോഷ്ടിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അടച്ചിട്ട ചില്ലു വാതിലിൽ ഇടിച്ച് തറയില്‍ വീണ മോഷ്ടാവിനെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആഢംബരബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയിസ് വിറ്റണ്‍. അവിടെയാണ് മോഷണ ശ്രമം നടന്നത്. പതിനേഴുകാരനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന വലിയ സംഘത്തിലെ കണ്ണിയാണ് പ്രതി. ഷോറൂമില്‍ നിന്ന് വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗുകൾ മോഷ്ടാവ് കൈക്കലാക്കി പുറത്തേക്ക് ഓടുന്നതിനിടയിലാണ് വാതിലിന്‍റെ ഭാഗം തിരിച്ചറിയാതെ ഇടിച്ച് വീണത്.


Tags:    
News Summary - Thief Knocks Himself Out By Running Into Glass Door During Louis Vuitton Store Robbery In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.