2024ൽ ഈ കമ്പനികളിലുള്ളവരുടെ ജോലി നഷ്ടമാകും....

ന്യൂയോർക്ക്: ആഴ്ചകളായി അമേരിക്കയിലെ വലിയ കമ്പനികളെല്ലാം തൊഴിലാളികളെ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ആൽഫബെറ്റ്, ആമസോൺ, സിറ്റിഗ്രൂപ്പ്, ഈബെ, മാകീസ്, മൈക്രോസോഫ്റ്റ്, ഷെൽ, സ്​പോർട്സ് ഇല്ലസ്ട്രേറ്റഡ്, വെഫെയർ കമ്പനികളാണ് തൊഴിലാളി​കളെ വെട്ടിക്കുറക്കുന്നതായി പ്രഖ്യാപിച്ചത്. ഈ കമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും വലിയ ആശങ്കയിലാണ്.

12000 തൊഴിലാളികളെ പിരിച്ചുവെടുമെന്ന് ഇപ്പോൾ യുനൈറ്റഡ് പാഴ്സൽ സർവീസും പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം ജീവനക്കാർക്ക് നൽകിയിരുന്ന വർക് ഫ്രം ഹോം നിർത്തലാക്കി എല്ലാവരോടും ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ കമ്പനികൾ തൊഴിലാളികളെ വ്യാപകമായി വെട്ടിക്കുറക്കുന്നത് തൊഴിൽരംഗത്ത് വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കമ്പനികൾ കൂടുതലായി ആശ്രയിക്കുന്നതും ഒരു കാരണമാണ്.

സമ്പദ്‌വ്യവസ്ഥ സമ്മിശ്ര സൂചനകൾ നൽകുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടലുകൾ വരുന്നത്. ഇതിനിടയിലും യു.എസിലെ തൊഴിലവസരങ്ങൾ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിനടുത്താണ് എന്നതും കരുത്തുപകരുന്നു.

നിലവിലെ സാഹചര്യത്തിൽ ആരൊക്കെ ഭീഷണിയിലാണ് എന്നതിനെ കുറിച്ചും സൂചനയുണ്ട്. മിഡിൽ മാനേജ്മെന്റിനെയാണ് പല കമ്പനികളും ആദ്യം ലക്ഷ്യം വെക്കുക. ഇതൊരു കൊടുങ്കാറ്റാണെന്നും സൂനാമിയല്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ സൂചിപ്പിക്കുന്നു.  

Tags:    
News Summary - These are the employees most likely to get fired in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.