ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണം നടപ്പാക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തെരഞ്ഞെടുപ്പ് കമീഷൻ. ചീഫ് ഇലക്ഷൻ കമീഷണറുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ രാജ്യവ്യാപക എസ്.ഐ.ആറിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തൽ നടത്തിയത്. മുമ്പ് കമീഷൻ നൽകിയ നിർദേശങ്ങൾ എത്രത്തോളം പ്രാവർത്തികമാക്കിയെന്ന വിലയിരുത്തലും കമീഷൻ നടത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് കമീഷർമാരായ സുഖ്ബീർ സിങ് സിദ്ധു, വിവേക് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരും യോഗത്തിൽ പങ്കെടുത്തു. എന്നാൽ, എസ്.ഐ.ആറിനുള്ള സമയക്രമം കമീഷൻ പ്രഖ്യാപിച്ചിട്ടില്ല.
1950 ലെ ജനപ്രാധിനിത്യ നിയമം അനുസരിച്ച്, സംസ്ഥാനവ്യാപകമായി എസ് ഐ ആർ അഥവാ വോട്ടർ പട്ടിക തീവ്ര പുനപരിശോധന ആരംഭിക്കാൻ സംസ്ഥാന ചീഫ് ഇലക്ട്‌റൽ ഓഫീസർമാർക്ക് അറിയിപ്പ് കൊടുത്തതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുന്നത്. 2026 ജനുവരി ഒന്നിന്, അതായത് പുതുവർഷപ്പുലരിയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ വോട്ടർ പട്ടിക തയാറാക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
എന്നാൽ ബിഹാറില്‍ എകദേശം 65 ലക്ഷം പേർക്ക് വോട്ടിംഗവകാശം നഷ്ടമായി എന്ന വസ്തുത മുന്നിൽനിൽക്കേ കടുത്ത ആശങ്കകളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. എന്താണ് എസ് ഐ ആർ ? എങ്ങനെയാണ് കേരളത്തിലത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? എന്തൊക്കെ ആശങ്കകളാണ് പ്രധാനമായും ഉയരുന്നത്?.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.