2024-ൽ ലോകത്തിലെ ഏറ്റവും ശക്തവും ദുർബലമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്ത്. പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ലോകത്തിലെ പാസ്‌പോർട്ടുകളുടെ പട്ടിക തയാറാക്കിയത്. ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ 106 രാജ്യങ്ങളിൽ അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റേതാണ് ഏറ്റവും ദുർബലമായ പാസ്പോർട്ട്.
അഫ്ഗാനിസ്ഥാന് ആഗോളതലത്തിൽ 12 ശതമാനം രാജ്യങ്ങളിൽ മാത്രമേ പ്രവേശനമുള്ളൂ. 28 രാജ്യങ്ങളിൽ മാത്രമാണ് അഫ്ഗാൻ പൗരന്മാർ വിസ ഓൺ അറൈവൽ സൗകര്യമുള്ളത്. പലപ്പോഴും ഉയർന്ന സാമ്പത്തിക അസ്ഥിരതയുള്ള രാജ്യങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ യാത്ര ചെയ്യുന്നതിൽ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
അഫ്ഗാനിസ്ഥാന് തൊട്ടുപിന്നിൽ സിറിയയാണ്. 29 രാജ്യങ്ങളിലാണ് സിറിയൻ പാസ്പോർട്ടുള്ളവർക്ക് വിസ് ഇളവോടെ യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇറാഖ് (31), പാകിസ്താൻ (34), യമൻ (35), സൊമാലിയ (36), നേപ്പാൾ (40), ലിബിയ (40), ഉത്തര കൊറിയ (42) എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ.
വെനസ്വേല, നൈജീരിയ, യമൻ, തുർക്കിയ, സിറിയ, റഷ്യ, സെനഗൽ, സൗത്ത് ആഫ്രിക്ക, മാലി എന്നിവയാണ് 2014 മുതൽ പാസ്‌പോർട്ട് റാങ്കിങ്ങിൽ ഏറ്റവുമധികം ഇടിഞ്ഞ രാജ്യങ്ങൾ.
ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 81 ആണ് ഇന്ത്യയുടെ സ്ഥാനം. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവയാണ് ആദ്യസ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.