Representational Images

ഗസ്സയില്‍നിന്ന് ഇതുവരെ 300ലേറെ അമേരിക്കക്കാരെ തിരികെ എത്തിച്ചെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിൽനിന്ന് അമേരിക്കൻ പൗരന്മാരും അമേരിക്കയിൽ താമസിക്കുന്നവരുമായ 300ലേറെ പേരെ തിരികെ എത്തിച്ചെന്ന് വൈറ്റ്ഹൗസ്. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ ചർച്ചകളുടെ ഫലമായാണ് ഒഴിപ്പിക്കല്‍ സാധ്യമായതെന്നും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ ഫൈനർ പറഞ്ഞു.

ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെങ്കിലും ഗസ്സയില്‍ ഇനിയും അമേരിക്കന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ അമേരിക്കക്കാരനും സുരക്ഷിതനായിരിക്കാന്‍ നടത്തുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. അതിനാല്‍ വിഷ‍യത്തിൽ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഫൈനർ പറഞ്ഞു. അതേസമയം, ഈജിപ്തിലേക്കുള്ള റഫ അതിർത്തിയിലൂടെ പരിക്കേറ്റ ഫലസ്തീനികളെയും ഇരട്ട പൗരത്വമുള്ളവരെയും കടത്തിവിടാൻ അനുവദിച്ചു. 7,000 വിദേശികളെ ഇതുവഴി ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.

60 ബ​ന്ദി​ക​ളെ കാ​ണാ​താ​യെ​ന്ന് ഹ​മാ​സ്

ഗ​സ്സ: ത​ങ്ങ​ൾ ബ​ന്ദി​ക​ളാ​ക്കി​യ 60 ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രെ കാ​ണാ​താ​യെ​ന്ന് ഹ​മാ​സ്. ഇ​തി​ൽ 23 പേ​ർ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​രു​തു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും തു​ട​ർ​ച്ച​യാ​യ ബോം​ബാ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഹ​മാ​സി​ന്റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്റെ വ​ക്താ​വ് അ​ബൂ ഉ​ബൈ​ദ ടെ​ലി​ഗ്രാ​മി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - The White House said that more than 300 Americans have been brought back from Gaza so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.